Share this Article
image
ഒച്ചു ശല്യം രൂക്ഷം; ആഫ്രിക്കൻ ഒച്ചുകളാൽ പൊറുതിമുട്ടി മുണ്ടത്തിക്കോട് ഗ്രാമം
 African snails

ആഫ്രിക്കൻ ഒച്ചുകളാൽ പൊറുതിമുട്ടുകയാണ്  തൃശൂർ  മുണ്ടത്തിക്കോട് ഗ്രാമം... വടക്കാഞ്ചേരി നഗരസഭ പരിധിയിലെ  നാലു ഡിവിഷനുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഒച്ച് ശല്യം മൂലം ദുരിതം പേറുന്നത്...

നഗരസഭ പരിധിയിലെ 38,39,40,41 ഡിവിഷനുകളിൽ ഉൾപ്പെട്ട  പ്രദേശങ്ങളിലാണ് ഒച്ചുകളെ വ്യാപകമായി കാണുന്നത്.  കൃഷി നശിപ്പിക്കുന്ന ഒച്ചുകൾ  വീടുകളുടെ ഭിത്തിയിലും, മതിലിലും, ചെടികളിലും, ഫലവൃക്ഷങ്ങളിലും പറ്റിപ്പിടിച്ച് ഇരിക്കുകയാണ്.. 

ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം സഹിക്കാനാവാതെ പ്രദേശവാസികൾ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങളേറേയായി. ചെടികൾ മുതൽ മണൽ, സിമൻ്റ് തുടങ്ങി കോൺക്രീറ്റു വരെ ഇവയുടെ ഭക്ഷണമാണ്.ഉപ്പ് വിതറിയാണ്, ഒരു പരിധി വരെ ഇവയെ നശിപ്പിക്കുന്നത്.

അമിതമായ ഉപ്പിൻ്റെ ഉപയോഗം  കൃഷിക്ക് ഭീഷണിയാകുമോയെന്ന ഭയവും ഇവിടത്തുകാർക്കുണ്ട്.. ഒച്ച് ശല്യം വർഷംതോറും വർദ്ധിച്ചുവരികയാണെന്നും അടിയന്തരമായി വിഷയത്തിൽ  ശാശ്വത പരിഹാരം കണ്ടെത്തുവാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്ത് കുമാർ ആവശ്യപ്പെട്ടു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories