Share this Article
KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം,രണ്ട് മരണം; 2 പേരുടെ നില ഗുരുതരം
വെബ് ടീം
posted on 08-10-2024
1 min read
KOZHIKODE KSRTC ACCIDENT UPDATES

കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് വൻ അപകടം. രണ്ടുപേര്‍ മരിച്ചു.ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ മാത്യു(75), കണ്ടപ്പൻചാൽ സ്വദേശിനി കമല (65) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 

പരുക്കേറ്റ 2 പേരുടെ നില ഗുരുതരം, ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍ . എല്‍സി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്‌‌ലി(71), ഷിബു മാമ്പറ്റ(49). രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍(48) എന്നിവര്‍ക്ക് പരുക്ക്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories