എന്റെ കേരളം പ്രദര്‍ശന നഗരിയിലെ താരമായി കോഴിക്കോട് ജില്ലാ കളക്ടര്‍ എ.ഗീത. സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗീതയെ അപ്രതീക്ഷിതമായി പ്രദര്‍ശന നഗരിയില്‍ കണ്ടപ്പോള്‍ സെല്‍ഫി എടുക്കാനും ജനങ്ങള്‍ തിരക്കുകൂട്ടി. വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിച്ച കളക്ടര്‍ അതിന്റെ അനുഭവങ്ങള്‍ കേരള വിഷന്‍ ന്യൂസുമായി പങ്കുവെച്ചു.