Share this Article
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ​ഗ്രേഡ് എസ്ഐ മരിച്ചു
വെബ് ടീം
posted on 04-05-2024
1 min read
grade-si-who-tried-to-commit-suicide-by-consuming-poison-in-police-quarters-dies

കാസർകോട്:  കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് ക്വാർട്ടേഴ്സിൽ വച്ച്  വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു. കാസർകോട് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഷം കഴിച്ച നിലയിൽ ഇദ്ദേഹത്തെ  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെ തുടർന്ന് പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. 

ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് അറിയുന്നത്. വോട്ടെടുപ്പ് ദിവസത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണമുണ്ടായിരുന്നു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories