ഇടുക്കി കട്ടപ്പനയാറ്റിൽ ഭക്ഷണാവശിഷ്ട്ടങ്ങൾ തള്ളുന്നുവെന്ന് പരാതി.പള്ളിക്കവല ഫോർത്തുനാത്തൂസ് നഗറിലാണ് രാത്രിയുടെ മറവിൽ വിവാഹ പാർട്ടിയുടെ ഭക്ഷണാവശിഷ്ട്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ തള്ളിയത്. മാലിന്യം തള്ളിയവരെ കണ്ടെത്തി നഗരസഭ നടപടിയെടുത്തു.
കട്ടപ്പന പള്ളിക്കവല ഫോർത്തുനാത്തൂസ് നഗറിലാണ് രാത്രിയുടെ മറവിൽ വൻ മാലിന്യ നിക്ഷേപം നടക്കുന്നത്.തിങ്കൾ രാത്രിയിലാണ് വിവാഹ പാർട്ടിയുടെ മാലിന്യങ്ങൾ ആറ്റിലേക്ക് തള്ളിയത്തെരുവുനായ്ക്കൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചിഴച്ചപ്പോഴാണ്, ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുന്നത്. 10 ഓളം ചാക്കുകളിലായിയാണ് മാലിന്യം തള്ളിയിരിക്കുന്നത്.
വിവരം നഗരസഭയേ അറിയിച്ചതനുസരിച്ച് ആരോഗ്യ വിഭാഗം സ്ഥലത്ത് പരിശോധന നടത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തുകയും ചെയ്തു.കട്ടപ്പനയിൽ തിങ്കളാഴ്ച്ച നടന്ന വിവാഹസദ്യയുടെ അവശിഷ്ട്ടങ്ങളാണ് തള്ളിയതെന്ന് കണ്ടെത്തി.
ഓഡിറ്റോറിയം നടത്തിപ്പുകാർക്കും , വിവാഹം നടത്തിയവർക്കും , കേറ്ററിംഗ് സർവ്വീസ് ഉടമക്കും നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകുമെന്ന് അറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ജെ എച് ഐ അനുപ്രിയ, ബിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.