Share this Article
അടൂര്‍ ബൈപാസില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി;ആര്‍ക്കും പരിക്കുകളില്ല
KSRTC bus skids off road at Adoor bypass; no one injured

പത്തനംതിട്ട അടൂര്‍ ബൈപാസില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു പോയ കെ എസ് ആര്‍ടി സി ലോ ഫ്‌ലോര്‍ ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

കനത്ത മഴയില്‍ വളവില്‍ വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണം. റോഡില്‍ നിന്നും തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്. ജീവനക്കാര്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories