കുട്ടനാട്: കായംകുളം എംഎല്‍എ യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിലെന്ന് റിപ്പോർട്ട് . കനിവ് ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. തകഴി പാലത്തിനടിയിൽ നിന്നാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്.
കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കനിവിനൊപ്പം ഒൻപത് സുഹൃത്തുക്കളെയും പിടികൂടിയിരുന്നു.കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
അതേ സമയം മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യൂ പ്രതിഭ എം എൽ എ പ്രതികരിച്ചു. കൂട്ടുകാർക്കൊപ്പം ഇരുന്ന മകനെ പൊലീസ് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎ പറഞ്ഞു. ചില മാധ്യമങ്ങൾ വേട്ടയാടുക ആണെന്നും പ്രതിഭ എംഎൽഎ പറഞ്ഞു