പന്തളം തോട്ടക്കോണം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉപജില്ലാ കലോത്സവം നടന്നുകൊണ്ടിരിക്കെ ഉപകരണങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം.
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സമരം. അപകടം സംഭവിച്ച് ഒന്നര മാസത്തിലേറെയായിട്ടും നഗരസഭാ യാതൊരു നടപടിയും സ്വീകരിച്ചല്ലെന്നാണ് ആരോപണം. നടപടി ഉടന്‍ സ്വീകരിക്കാമെന്ന നഗരസഭാ ചെയര്‍മാന്റെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.