Share this Article
ചെറുതുരുത്തി ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി
The body of a 16-year-old man who went missing after going down to bathe in Bharathapuzha was found

തൃശ്ശൂർ  ചെറുതുരുത്തി ഭാരതപ്പുഴയിൽ കുളിക്കാൻ  ഇറങ്ങി കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി.ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരൻ മകൻ ആര്യൻ ആണ് മരിച്ചത്. 

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ആര്യൻ സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം പൈങ്കുളം റെയിൽവേ പാലത്തിനു സമീപമുള്ള ഏർല  കടവിൽ കുളിക്കാൻ ഇറങ്ങിയത്.  ഇതിനിടെ ഒഴുക്കിൽപ്പെട്ട് ആര്യൻ മുങ്ങി പോവുകയായിരുന്നു. ഉടൻ ചെറുതുരുത്തി പോലീസും ഷൊർണൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആര്യനായി തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ രാത്രി വൈകി വരെയും  നടത്തിയ തിരച്ചിലിൽ ആര്യനെ  കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ 7 മണിക്ക് വീണ്ടും തിരച്ചിൽ ആരംഭിച്ചത്. ആര്യനെ  കാണാതായ ഏർല കടവിൽ   നിന്നും 200 മീറ്ററോളം മാറി 8.45ഓടെയാണ്   മൃതദേഹം കണ്ടെത്തിയത്. ഷോർണൂർ ഫയർഫോഴ്സും ചെറുതുരുത്തി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories