കാസർഗോഡ് ,മടിക്കൈയിൽ പുലിയിറങ്ങി. കുറ്റിയടുക്കം കണ്ണാടി പാറയിലാണ് രാത്രി 9 മണിയോടെ പുലിയെ കണ്ടത്. ആളുകളുടെ ബഹളം കേട്ട് ആടിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പോയ ശേഷം തിരികെയെത്തിയ പുലി ആടിൻ്റെ മറ്റൊരു ഭാഗം കടിച്ചെടുത്ത് കൊണ്ട് പോയി. ഈ സമയം നാട്ടുകാരാണ് പുലിയുടെ ദൃശ്യം മൊബൈലിൻ പകർത്തിയത്.
കോട്ടപ്പാറക്ക് സമീപം വാഴക്കോട് ഭാഗത്ത് നിന്ന് വന്ന പുലിയാണിതെന്നാണ് സംശയം.കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാഹുലിൻ്റെ നിർദ്ദേശപ്രകാരം വനപാലകർ സ്ഥലത്തേക്ക് പരിശോധന നടത്തി.