Share this Article
image
KSRTC ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും കയ്യേറ്റം ചെയ്ത കേസിൽ 3 പേർക്കെതിരെ കേസ്
 3 people assaulting driver and conductor

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും കയ്യേറ്റം ചെയ്ത കേസിൽ 3 പേർക്കെതിരെ കേസ്. ബസ് ജീവനക്കാരുടെ പരാതിയിൽ പൂപ്പാറയിൽ താമസിക്കുന്ന മൂന്നു പേരെയും ഇവർ സഞ്ചാരിച്ചിരുന്ന ഓട്ടോയും ശാന്തൻപാറ പോലിസ് കസ്റ്റഡിയിൽ എടുത്തു .

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെയാണ് ആനയിറങ്കൽ സ്വദേശി ചെല്ലദുരയുടെ നേതൃത്വത്തിലുള്ള 3 അംഗ സംഘം ആക്രമിച്ചത്.  വൈകിട്ട് 4.45 ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് പൂപ്പാറ വെബ്കോ ജംങ്ഷന് സമീപം എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും ചെല്ലദുര ചാടിയിറങ്ങി കൈ കാണിച്ചു.

ഇയാൾ മദ്യലഹരിയിൽ ആയിരുന്നതിനാൽ ബസ് നിർത്തേണ്ടതില്ലെന്ന് കണ്ടക്ടർ ബാലാജി ഡ്രൈവർ എൽദോസിനോട് പറഞ്ഞു. തുടർന്ന് ബസ് മൂന്നാറിലേക്ക് പോയെങ്കിലും ഓട്ടോയിൽ പിന്നാലെ എത്തിയ ചെല്ലദുരയും,അൻസാറും ,കുമരെശനും ആനയിറങ്കല്ലിന് സമീപം  ബസ് തടഞ്ഞു ഡ്രൈവറെയും, കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു. ഡ്രൈവർ എൽദോലിസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയിലാണ് ശാന്തൻപാറ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories