Share this Article
ഷവര്‍മയ്ക്കൊപ്പം നല്‍കിയ പച്ചമുളകിന് നീളം കുറഞ്ഞതിന് കടയുടമകള്‍ക്ക് ക്രൂരമര്‍ദ്ദനം
The shopkeepers were brutally beaten for short green chillies served with the shawarma

ഷവര്‍മയ്ക്കൊപ്പം നല്‍കിയ പച്ചമുളകിന് നീളം കുറഞ്ഞതിന് കടയുടമകള്‍ക്ക് ക്രൂരമര്‍ദ്ദനം. മലപ്പുറം പുത്തനത്താണിയിലെ എന്‍.ജെ ബേക്കറിയില്‍ കാറിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു. 

മലപ്പുറം പുത്തനത്താണിക്കടുത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജെ ബേക്കറിയിലാണ് അക്രമം നടന്നത്. കാറിലെത്തിയ നാലംഗസംഘം ഷവര്‍മ ഓര്‍ഡര്‍ ചെയ്യ്തു. എന്നാല്‍ ഷവര്‍മക്കൊപ്പം നല്‍കിയ പച്ചമുളകിന് വലുപ്പം കുറഞ്ഞെന്ന് പറഞ്ഞ് ബേക്കറി ഉടമകളെ നാലംഗ സംഘം തല്ലിച്ചതയ്ക്കുകയായിരുന്നു.

വയനാട് സ്വദേശികളായ കരീം, മക്കളായ മുഹമ്മദ് സബീല്‍, അജ്മല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി സ്വദേശികളായ സത്താര്‍, മുഹമ്മദ് ഹനീഫ, മുജീബ്, ജനാര്‍ദനന്‍ എന്നിവര്‍ക്കെതിരെ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു.

ഓഡര്‍ ചെയ്ത ഷമര്‍മ്മ നല്‍കിയതിന് പിന്നാലെ  ഷവര്‍മ്മക്കൊപ്പമുള്ള മുളക് എടുത്തു കാണിച്ച് ഇത്ര ചെറിയ മുളകാണോ ഷവര്‍മ്മക്കൊപ്പം നല്‍കുന്നത് എന്ന് ചോദിച്ചു പ്രതികള്‍ പ്രശ്നം ഉണ്ടാക്കാന്‍ ആരംഭിച്ചു. പിന്നാലെ നിങ്ങള്‍ എവിടുത്തുകാരാണെന്നും കരീമിനോട് ചോദിച്ചു. വയനാട്ടുകാരാണെന്ന് പറഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ ചാടിയിറങ്ങുകയും അക്രമം അഴിച്ച് വിടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ സംഘം കാറെടുത്ത് രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories