Share this Article
image
'പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു'; തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദവും പരാമർശിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്
വെബ് ടീം
3 hours 3 Minutes Ago
1 min read
COCHIN DEWASM

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പൂരം അലങ്കോലമായതിന്‍റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്.

തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരും വർഷങ്ങളിൽ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories