കുഞ്ഞു ചുണ്ടില്‍ പുഞ്ചിരി വിരിയ്ക്കാന്‍ ചിന്ന ചിന്ന ആശൈയുമായി ഇടുക്കി ജില്ലാ ഭരണ കൂടം. ശിശുദിനത്തോടനുബന്ധിച്ച് 18 വയസ് വരെ പ്രായമുള്ള ആയിരത്തില്‍ അധികം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് പൊതു ജന പങ്കാളിത്വത്തോടെ സമ്മാനങ്ങള്‍ എത്തിക്കുക.
വിവിധ കാരണങ്ങള്‍ കൊണ്ട് ഇടുക്കിയിലെ 43 ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന 644 പെണ്‍കുട്ടികളുടെയും 444 ആണ്‍കുട്ടികളുടെയും ചെറിയ ആഗ്രഹങ്ങള്‍ സാക്ഷാതികരിയ്ക്കാനാണ് ജില്ലാ ഭരണ കൂടം പദ്ധതി ഒരുക്കിയിരിയ്ക്കുന്നത്. ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കുട്ടികളുടെ ആഗ്രഹങ്ങള്‍, പേര് ഉള്‍പെടുത്താതെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമ്മാനം നല്‍കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക് വെബ് സൈറ്റിലൂടെ തെരഞ്ഞെടുക്കാം.
സമ്മാനങ്ങള്‍ ശിശുസംരക്ഷണ സമിതി നിശ്ചയിക്കുന്ന സമയത്ത് നേരിട്ട് കൈമാറുകയോ കുട്ടിയുടെ ഐ ഡി നമ്പര്‍ രേഖപെടുത്തി ശിശു സംരക്ഷണ സ്ഥാപനത്തിലേയ്ക് കൊറിയര്‍ അയക്കുകയോ ചെയ്യാം. കളളക്ടറേറ്റിലും അഞ്ച് താലൂക് ഓഫിസുകളിലും സജീകരിച്ചിരിയ്ക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ഏല്പിയ്ക്കുകയോ ചെയ്യാം.