Share this Article
മരണ വീട്ടിൽ മോഷണം; 29കാരി കൊച്ചിയിൽ പിടിയിൽ/Video report
വെബ് ടീം
posted on 22-08-2024
1 min read
FUNERAL RITES

കൊച്ചി: മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആന്‍റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്. മുറിയിൽ സൂക്ഷിച്ചിരുന്ന 45 ഗ്രാം സ്വർണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലായിരുന്നു. വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്.

മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയിൽ കയറി യുവതി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വൈറ്റിലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മരണവീട്ടിൽ യുവതിയുടെ മോഷണം; 29കാരി പിടിയിൽ ഇവിടെ ക്ലിക്ക് ചെയ്തു വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories