Share this Article
ഇന്നും തൊപ്പിക്കുടയും ഓലക്കുടയും നിര്‍മിക്കുന്ന ഒരു പണിശാലയുണ്ട് അങ്ങ് ഒറ്റപ്പിലാവ് കണിശത്ത്
making olakuda

മലയാളത്തനിമയുടെ മലയാളത്തനിമയുടെ അടയാളമായിരുന്ന തൊപ്പിക്കുടയും ഓലക്കുടയും നിര്‍മിക്കുന്നവര്‍ ഇന്ന് വളരെ ചുരുക്കമാണ്.

എന്നാല്‍ തൃശൂര്‍ ഒറ്റപ്പിലാവ് കണിശത്ത് ഒറ്റപ്ലാക്കല്‍ സുബ്രഹ്‌മണ്യന്‍ പണിശാലയില്‍ ജോലിത്തിരക്കാണ്. പാരമ്പര്യത്തിന്റെ മികവ് ഒട്ടും ചോരാതെ നിര്‍മിക്കുന്ന പലതരം ഓലക്കുടകള്‍ക്ക് ആവശ്യക്കാരേറെയാണ്.

കുടപ്പനയുടെ ഓലയും, ഈറ്റയുടെയും മുളയുടെയും കമ്പും ഉപയോഗിച്ചാണ് കുടകളുടെ നിര്‍മാണം. കുടപ്പനകള്‍ വളരെ വിരളമായതിനാല്‍ദൂരസ്ഥലങ്ങളില്‍ നിന്നാണ് കുടപ്പനയുടെ ഓല കൊണ്ടുവരുന്നത്. നിലവില്‍ പെരുമണ്ണൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഇവ എത്തിക്കുന്നത്.

പാരമ്പര്യത്തിന്റെ മികവ് ഒട്ടും ചോരാതെ നിര്‍മിക്കുന്ന പലതരം ഓലക്കുടകള്‍ക്ക് ആവശ്യക്കാരേറെയാണ്. തന്റെ കുടുംബം പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിലാണിതെന്നും ആവശ്യക്കാര്‍ നേരിട്ട് വന്നു വാങ്ങുകയും കൊരട്ടിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കരകൗശല വിപണന സൊസൈറ്റിയിലെത്തിച്ചുമാണ് വില്‍പ്പന നടത്തുന്നതെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

തൊപ്പിക്കുടയ്ക്ക് 500 രൂപയും ഓലക്കുടയ്ക്ക് മാതൃക അനുസരിച്ച് 1000 മുതല്‍ 1500 രൂപ വരെയുമാണു വില. പനയോല കൊണ്ടും ഈറ്റ കൊണ്ടും ക്ഷേത്ര മാതൃകകള്‍ ഉണ്ടാക്കുന്നതിലും വിദഗ്ധനാണ് സുബ്രഹ്‌മണ്യന്‍.

കൊരട്ടിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കരകൗശല വിപണന സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ക്കു കരകൗശല നിര്‍മാണ പരിശീലനം നല്‍കിയിരുന്നു.

ഇതുവഴിയാണു  സുബ്രഹ്‌മണ്യനും ഇത്തരം വസ്തുക്കളുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ നേരിടുന്ന പ്രതിസന്ധി.

പനയോലയും ഈറ്റയും ലഭിക്കാത്ത സമയങ്ങള്‍ കൂലിപ്പണിക്കു പോയാണു സുബ്രഹ്‌മണ്യന്‍ ജീവിക്കുന്നത്. പരമ്പരാഗത തൊഴില്‍ അന്യംനിന്നു പോകരുതെന്നും എല്ലാവരും ഇത്തരം തൊഴിലുകള്‍ പഠിക്കാന്‍ മുന്നോട്ടുവരണമെന്നുമാണ് സുബ്രഹ്‌മണ്യന്‍ പറയുന്നത്. 

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories