തിരുവനന്തപുരം നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. എസ്ഐ ഉൾപ്പടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് വിലക്ക് മറികടന്ന് ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷത്തിനിടെയാണ് ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി.
കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം നടന്നത്. അനീഷ് ഉൾപ്പെടെ 12 പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമം, പോലീസ് വാഹനം നശിപ്പിക്കാനുള്ള ശ്രമം എന്നീ വകുപ്പ് ചുമത്തി കേസെടുത്തു. സ്റ്റാമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ പാർട്ടിയിൽ ആണ് ആക്രമണം നടന്നത്.