അരിയില്‍ ഷൂക്കൂര്‍ വധക്കേസിൽ പി ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചു .
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്.ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയത് ഗൂഢാലോചനക്കുറ്റമാണ്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയത്.