Share this Article
സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെട്ടു; KSRTC തലയിലൂടെ കയറിയിറങ്ങി KSFE ജീവനക്കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 10-06-2024
1 min read
ksef-employee-dies-bus-went-over-head


കൊല്ലം:സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് കെ.എസ്.എഫ്.ഇ. ജീവനക്കാരി മരിച്ചു. കൊല്ലം അമ്മന്‍നട മൈത്രിനഗര്‍ വിജയമന്ദിരത്തില്‍ സ്മിത (48) ആണ് മരിച്ചത്.ചിന്നക്കട മേല്‍പ്പാലത്തില്‍ വച്ചായിരുന്നു അപകടം.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്. കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടിയിരുന്നു. സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്.

കെ.എസ്.എഫ്.ഇ. വടയാറ്റുകോട്ട ശാഖയിലെ ഉദ്യോഗസ്ഥയായിരുന്നു സ്മിത.സ്മിതയുടെ ഭര്‍ത്താവ് മുരളീകൃഷ്ണനും വര്‍ഷങ്ങള്‍ക്കുമുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. ശ്രീഹരിയാണ് മകന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories