വയനാട് മക്കിമലയില്‍ നിന്നും മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പ്രത്യേക പരിശോധന.
ജൂണ്‍ 25നാണ് വയനാട്ജില്ലയിലെ മക്കിമലയില്‍ കുഴി ബോബുകള്‍ കണ്ടെത്തിയത്. തുടന്നാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച ഗ്രാമങ്ങള്‍, പാടികള്‍, സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടക്കുന്നത്.
ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിേേശാധനയുണ്ട്. സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട്, കണ്ണൂര്‍ വയനാട് ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ നായകളുമുണ്ട് .
കബനി ദളത്തിലെ മാവോയിസ്റ്റുകള്‍ വലിയ ആക്രമണത്തിന് ഒരുങ്ങുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന കിട്ടിയിരുന്നു. അതിനിടെയാണ് കൊടക്കാട് കുഴിബോംബ് കണ്ടെത്തിയത്. തണ്ടര്‍ ബോള്‍ട്ടിനെ ആക്രമിക്കാന്‍ കുഴിബോംബ് ഒരുക്കിയതോടെ കേരളത്തിന്റെ വനമേഖലയില്‍ ഇതുവരെയുള്ള രീതിയാകില്ല സേനയും പിന്തുടരുക.
മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് തണ്ടര്‍ബോള്‍ട്ടും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും. കബനി ദളത്തില്‍ മാവോയിസ്റ്റ് സംഘത്തിലെ നാലുപേര്‍ ഉണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍.