ഷൊർണുരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസ്. ഇയാളുടെ കരാർ റദ്ധാക്കിയതായി റെയിൽവേ അറിയിച്ചു.
സിഗ്നൽ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കരണമെന്നാണ് ഉയരുന്ന ആക്ഷേപം. സ്റ്റേഷനിലേക്ക് പോകാൻ റോഡിനു പകരം 10 തൊഴിലാളികൾ അനുമതിയില്ലാതെ റെയിൽവെ പാലം ഉപയോഗിക്കുകയായിരുന്നുവെന്നും റെയിൽവേയുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് റെയിൽവേ വ്യക്തമാക്കുന്നത്. അതേസമയം ട്രെയിൻ തട്ടി പുഴയിലേക്ക് വീണ തൊഴിലാളിക്കായുള്ള തെരച്ചിൽ പുനരാഭിച്ചിട്ടുണ്ട്.