എറണാകുളം ചെറായി ബീച്ചിലെ വിവിധ റിസോർട്ടുകളിൽ വെച്ച് പരിചയക്കാരിയായ യുവതിയെ നിരവധി തവണ പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ .
തൃപ്പൂണിത്തുറ - ഹൈകോർട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കാവിലമ്മ എന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവർ കാക്കനാട് ഇടച്ചിറ ചക്കാലക്കൽ സ്വദേശി മുത്തലിഫ് ആണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയെ തുടർന്ന് എടത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുനമ്പം പോലീസ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
മുനമ്പം സി ഐ കെ.എസ്.സന്ദീപ്, എസ്.ഐ. എം.ബി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.