Share this Article
Union Budget
വൻ പെൺവാണിഭ സംഘം പിടിയിൽ; 7 സ്ത്രീകളുൾപ്പടെ 12 പേർ ആലുവയിൽ പിടിയിൽ
വെബ് ടീം
posted on 20-10-2024
1 min read
sex racket busted

ആലുവയില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. 7 സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഇന്ന് വൈകിട്ടോടെ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

മൂന്ന് റൂമുകളിൽ നിന്നാണ് ഏഴ് സ്ത്രീകളെ യും മൂന്ന് ഇടപാടുകാരെയുംപിടികൂടിയത്. ആലുവ സ്വദേശികളായ

രണ്ട് നടത്തിപ്പുകാരുമാണ് പിടിയിലായി.

ഇവിടെ പെൺ വാണിഭം നടക്കുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു

മുറിയുടെ കതക് തകർത്താണ് പോലീസ് അകത്ത് കടന്നത്

നിരവധി മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പിടികൂടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories