ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥിത്തൊഴിലാളികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സാധൂറാം, മാലതി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ദമ്പതികളെന്ന വ്യാജേന പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. വിവാഹത്തിന് മുമ്പ് ജനിച്ച കുഞ്ഞിനെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്. ദുരഭിമാനമാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.