വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഥാര്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്.
പുത്തൂര്‍ വയല്‍ സ്വദേശി സുമില്‍ഷാദ്, അജിന്‍ എന്നിവര്‍ കസ്റ്റഡിയില്‍. ഇവര്‍ സഹോദരങ്ങളാണ്. ഇരുകൂട്ടരും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ പൊലീസ്.
ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ സുമില്‍ഷാദ് ബോധപൂര്‍വ്വം നവാസിന്റെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിന് നിര്‍ണായകമായത്. ഇരുവര്‍ക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ്.