രണ്ടാമത് കേരള വിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.തൃശ്ശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി പുര നഗരിയെ ആവേശത്തിരയില്‍ ആറാടിച്ചാണ് രണ്ടാമത് കേരള വിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങ് ആരംഭിച്ചത്.മലയാള ടെലിവിഷന്‍ രംഗത്തെ പ്രതിഭകള്‍ക്കും കലാമൂല്യമുള്ള സൃഷ്ടികള്‍ക്കുമായി ജനകീയ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 16 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. മികച്ച നടനുള്ള പുരസ്‌കാരം ചെമ്പരത്തി എന്ന സീരിയലിലെ അഭിനയത്തിന് പ്രഭിന്‍ ഏറ്റുവാങ്ങി.
മൗന രാഗം സീരിയലിലെ അഭിനയത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ രാംസായി അവാര്‍ഡ് ഏറ്റുവാങ്ങി.2024 ലെ യൂത്ത്‌ഐക്കണ്‍ അവാര്‍ഡ് സിനിമ താരം ഷെയ്ന്‍ നിഗം ഏറ്റുവാങ്ങി. മികച്ച സീരിയലിനുള്ള പുരസ്‌കാരം കുടുംബശ്രീ ശാരദയുടെ സംവിധായകന്‍ കൃഷ്ണകുമാര്‍ കൂടല്ലൂര്‍ ഏറ്റുവാങ്ങി. മികച്ച ജനപ്രീതിയുള്ള സീരിയലിനുള്ള പുരസ്‌കാരം ചെമ്പനീര്‍ ഏഷ്യാനെറ്റിലെ ചെമ്പനീര്‍പൂവ് സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ചെമ്പനീര്‍ പൂവിന്റെ സംവിധായകനായ മജ്ഞുധര്‍മ്മന്‍ ഏറ്റുവാങ്ങി.മികച്ച ജനപ്രീതിയുള്ള നടിയായി തെരഞ്ഞടുത്ത റബേക്ക സന്തോഷും ജനപ്രീതിയുള്ള നടനായി തെരഞ്ഞെടുത്ത സാജന്‍ സൂര്യയും പുരസ്‌കാരം ഏറ്റ് വാങ്ങി.
മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം കനല്‍ പൂവിലെ അഭിനയത്തിന് ചിലങ്കയും സ്വഭാവ നടനുള്ള പുരസ്‌കാരം ശ്യാമാംബരത്തിലെ അഭിനയത്തിന് ആനന്ദ് നാരായണനും ഏറ്റുവാങ്ങി. മണി മുത്ത്, കന്യാദാനം എന്നീ സീരിയലുകളിലെ അഭിനയത്തിന് മികച്ച പ്രതി നായകനുള്ള പുരസ്‌കാരം ജിഷിന്‍ മോഹനും ശ്യാമാംബരത്തിലെ അഭിനയത്തിന് പ്രതിനായിക വേഷത്തിലെ മികച്ച നടിയായ ആന്‍മാത്യുവും പുരസ്‌കാരം സ്വീകരിച്ചു.
മികച്ച ഹാസ്യ നടിക്കുള്ള അവാര്‍ഡ് മറിമായം സീരിയലിലെ സ്‌നേഹ ശ്രീകുമാറും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം അളിയന്‍സ് സീരിയലിലെ അഭിനയത്തിന് റിയാസ് നര്‍മ്മകലയും സ്വന്തമാക്കി. മികച്ച ജനപ്രീതിയുള്ള നടിക്കുള്ള അവാര്‍ഡ് സ്വയം വരം സീരിയലിലെ അഭിനയത്തിന് അമല ഗിരീഷും ഏറ്റുവാങ്ങി
മികച്ച അവതാരകയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ പാര്‍വ്വതി ആര്‍ കൃഷ്ണയും സ്വീകരിച്ചു.മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകനുള്ള പുരസ്‌കാരം രാജേഷ് പുത്തന്‍ പുരയിലും ഏറ്റുവാങ്ങി. ഗായകനും സംഗീത സംവിധായകനുമായ വിദ്യാധരന്‍ മാസ്റ്ററെ ചടങ്ങില്‍ പെരുവനം കുട്ടന്‍ മാരാര്‍ ആദരിച്ചു.
ക്ലൈമറ്റ് ചേഞ്ച് മെത്തിഗ്രേഷന്‍ പുരസ്‌കാരം കെ.വി അശോകും മാധ്യമ സംരഭക പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിനും ഏറ്റുവാങ്ങി. ധനോത്തമ പുരസ്‌കാരം ജ്വല്‍ റോക്ക് ഫിനാന്‍സ് സാരഥി കെ.വി. ശിവകുമാറിന് കൈമാറി.
യെല്ലോ ക്ലൗഡ് ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമര്‍ 2024 അവാര്‍ഡ് ബിഗ് ബോസ് വിന്നര്‍ ജിന്റോ ഏറ്റുവാങ്ങി. കുമ്മാട്ടിക്കളി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചടങ്ങില്‍ പുറത്തിറക്കി.വിവിധ സിനിമ, സീരിയല്‍ താരങ്ങള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അവാര്‍ഡ് വിതരണ ചടങ്ങിന് മാറ്റ് കൂട്ടി. പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ചടങ്ങില്‍ കേരള വിഷന്റെ ഉപഹാരം ഏറ്റുവാങ്ങി.
ഗായിക സിതാര അവതരിപ്പിച്ച സംഗീത നിശയും ആഘോഷ രാവിന് മിഴിവേറ്റി. സി.ഒ.എ ഭാരവാഹികള്‍ ,സിനിമ സീരിയല്‍, സംഗീത രംഗത്തെ താരങ്ങളും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖരും ബിസിനസ് ലീഡേഴ്‌സും ചടങ്ങില്‍ പങ്കാളികളായി.