ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് 20,000ത്തോളം മുട്ടകൾ പൊട്ടി റോഡിൽ പരന്നു. ലോറി അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽ ആളപായമില്ല.
ആലുവ പെരുമ്പാവൂർ റോഡിൽ ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ് അപകടമുണ്ടായത്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.
മുട്ട പൊട്ടി റോഡിലൊഴുകിയത് ഇവിടെ ക്ലിക്ക് ചെയ്തു കാണാം
അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കി.