Share this Article
Union Budget
പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗീക അതിക്രമം; 53കാരൻ അറസ്റ്റിൽ
Defendant

പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ അമ്പത്തിമൂന്ന് വയസ്സുകാരനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയായിരുന്നു പെണ്‍കുട്ടി ഉപദ്രവം നടക്കുന്നതായുള്ള വിവരം വെളിപ്പെടുത്തിയത്.തുടന്ന് കേസ് രജിസ്റ്റര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് മുനിസെല്‍വം എന്ന അമ്പത്തിമൂന്നുകാരനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പത്ത് വയസ്സുകാരിക്ക്് നേരെയായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്.

കഴിഞ്ഞ കുറെ നാളുകളായി പ്രതി കുട്ടിയെ ഉപദ്രവിച്ച് വന്നിരുന്നതായാണ് വിവരം.സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയായിരുന്നു പെണ്‍കുട്ടി ഉപദ്രവം നടക്കുന്നതായുള്ള വിവരം വെളിപ്പെടുത്തിയത്.തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിച്ചു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി പോലീസ് തുടര്‍ നടപടി സ്വീകരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories