Share this Article
Flipkart ads
ഓട്ടോയാത്രയ്ക്കിടെ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Two men have been arrested in the case of trying to molest a young woman while traveling in an auto

ഓട്ടോയാത്രയ്ക്കിടെ യുവതിയെ മാനംഭംഗപ്പെടുത്താന്‍ ശ്രമച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ .ഓട്ടോ ഡ്രൈവര്‍ കണ്ണൂര്‍ തലശേരിയിലെ  പി കെ പ്രദീപന്‍,യാത്രക്കാരന്‍ ചെമ്പിലോട്  മൗവഞ്ചേരിയിലെ വിനോദന്‍ എന്നിവരാണ് ന്യൂമാഹി പോലീസിന്റെ പിടിയിലായത്.

വ്യാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.രാത്രിയില്‍ മരുന്നുവാങ്ങാന്‍ പോകുന്നതിനിടെ ഓട്ടോറിക്ഷയ്ക്കു കൈകാണിച്ച് കയറിയതായിരുന്നു യുവതി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയിലുണ്ടായിരുന്നയാള്‍ യുവതിയെ കയറി പിടിക്കുകയും യുവതി നിലവിളിച്ചതിനെ തുടര്‍ന്ന്  വഴിയില്‍ തള്ളിയിട്ട് ഓട്ടോറിക്ഷയുമായി ഇരുവരും കടന്നുകളയുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പരുക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories