Share this Article
സന്നിധാനത്ത് ശുചീകരണ പ്രവർത്തനങ്ങളുമായി വിവിധ വകുപ്പുകൾ
Sabarimala Temple

ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിവിധ വകുപ്പുകൾ.അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ക്ഷേത്രനടയടച്ചതോടയാണ് വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖല ശുചീകരിച്ചത്.18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ  പ്രാധാന്യം നൽകിയത്‌ അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിന് പിൻവശത്തുള്ള ഭാഗം,  ആയുർവേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ പ്രദേശങ്ങൾക്കാണ്.

രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ഡിപ്പാർട്ട്മെന്റുകളും  സന്നദ്ധ സേവാ സംഘടനകളും കൈകോർത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് കെ.കൃഷ്ണകുമാർ പറഞ്ഞു.

ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories