Share this Article
പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
വെബ് ടീം
posted on 13-12-2024
1 min read
POCSO CASE

കൊല്ലം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാര്‍ ആണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് അറസ്റ്റിലായ രാജ്കുമാര്‍. പതിമൂന്നുകാരിയെ വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഓച്ചിറ പൊലീസ് പോക്‌സോ കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഓച്ചിറ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.13 കാരിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories