Share this Article
image
കാട്ടാന ആക്രമണം; യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച്
wild elephant attack; Youth Congress led march to Chinnakanal Forest Office

ഇടുക്കി ചിന്നക്കനാലിൽ തുടർച്ചയായി കാട്ടാന അക്രമണങ്ങൾ ഉണ്ടാകുന്നത് വനം വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കനാൽ ഫോറസ്ററ് ഓഫിസിലേയ്ക് മാർച്ച്‌ നടത്തി .പ്രവർത്തകർ പോലിസ് പ്രതിരോധം മറികടന്നതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി .മരണപെട്ട കണ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധന സഹായം പ്രഖ്യാപിച്ചു 

കൃഷിയിടത്തിൽ എത്തിയ ആന കൂട്ടത്തെ തുരത്താൻ ശ്രമിയ്ക്കുന്നതിനിടെയാണ് ടാങ്ക് മേട് കുടി നിവാസിയായ കണ്ണൻ കൊല്ലപ്പെട്ടത്. നാട്ടുകാർ ചേർന്ന് ആനയെ തുരത്താൻ ശ്രമിയ്ക്കുന്നതിനിടെ ഇവ കണ്ണന് നേരെ തിരിയ്കുകയും ആക്രമിയ്ക്കുകയുമായിരുന്നു.

പിന്നീട് കൂടുതൽ ആളുകൾ എത്തി ആനകളെ തുരത്തിയ ശേഷമാണ് കണ്ണനെ ആശുപത്രിയിലേയ്ക് കൊണ്ടുപോയത്. ചിന്നക്കനാലിലെ ആദിവാസി മേഖലകളിൽ അടക്കം പതിവായി കാട്ടാന കൂട്ടങ്ങളും ഒറ്റയാൻ മാരും നാശം വിതയ്ക്കുമ്പോഴും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിയ്ക്കുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച്‌ സംഘടിപ്പിച്ചത്.

സൂര്യനെല്ലിയിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ പോലിസ് ബാരികേട് തകർത്ത് ഫോറസ്ററ് ഓഫിസിലേയ്ക് തള്ളി കയറാൻ ശ്രമിച്ചു, ആർ ആർ ടി വാഹനങ്ങളും ആക്രമിച്ചു .മരിച്ച കണ്ണന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു .

കണ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം നൽകുമെന്നും അഞ്ച് ലക്ഷം രൂപ അടിയന്തിരമായി കൈമാറുമെന്നും ദേവികുളം എം എൽ എ എ രാജ പറഞ്ഞു കണ്ണന്റെ മൃതദേഹം പോസ്റ്റ്‌ മാർട്ടം നടപടികൾക് ശേഷം സംസ്കരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories