തൃശ്ശൂര്‍ മാപ്രാണത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്.രാവിലെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്ക്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.