Share this Article
image
ഇടുക്കിയില്‍ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗിച്ച് പണം തട്ടിപ്പ് ; രണ്ടുപേര്‍ പിടിയില്‍
lottery ticket

ഇടുക്കിയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടൽ . നറുക്കെടുപ്പിൽ 5000  രൂപ ലഭിച്ച  കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോകോപ്പി തയ്യാറാക്കിയാണ് ഏജൻസികളിൽ നിന്നടക്കം മൂന്നംഗ സംഘം തട്ടിപ്പ് നടത്തിയത്. ഏജൻസികളുടെ പരാതിയിൽ പോലീസ് രണ്ടുപേരെ പിടികൂടി .

വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.  നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം വിവിധ ഇടങ്ങളിലെ ഏജൻസിയിൽ എത്തി ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധാരണപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നു.

4851 എന്നനമ്പരിൽ അവസാനിക്കുന്ന കാരുണ്യപ്ലസ് ലോട്ടറിയുടെ   വിവിധ സീരിസുകൾ ആണ് തട്ടിപ്പു സംഘം നിർമ്മിച്ചത്.  അതോടൊപ്പം കട്ടപ്പനയിലെ ഒരു ഏജിൻസിയുടെ സീലും നിർമ്മിച്ചിടുത്തായിരുന്നു തട്ടിപ്പ്.

 ഇത്തരത്തിൽ നിർമ്മിച്ചെടുത്ത കള്ള ടിക്കറ്റുകൾ ഏജൻസികൾക്ക് പുറമെ ചെറുകിട വിൽപ്പനക്കരിൽ നിന്നും മാറിയിട്ടുണ്ടെന്നാണ് നിഗമനം.  നിലവിൽ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും, നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും, തൂക്കുപാലത്ത് രണ്ട് ഏജൻസികളിലും സംഘം തട്ടിപ്പ് നടത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories