Share this Article
കശ്മീർ സ്വദേശികളെ കടയിൽ നിന്ന്‌ ഒഴിവാക്കണം;കട ഉടമക്ക് നിർദേശം നൽകി കുമളി പൊലീസ്‌
Kashmiri people asked to leave shop

ഇടുക്കി തേക്കടിയിലെത്തിയ ഇസ്രയേലിൽ നിന്നെത്തിയ വിനോദ സഞ്ചാരികളെ കടയിൽ നിന്ന്  ഇറക്കി വിട്ട സംഭവത്തിൽ കശ്മീർ സ്വദേശികളെ കടയിൽ നിന്നും  ഒഴിവാക്കാൻ നിർദേശം. കുമളി പൊലീസാണ് കട ഉടമക്ക് നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം വൈകുനേരമാണ്  കുമളി ടൗണിൽ പ്രവർത്തിക്കുന്ന ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് എന്ന കടയിൽ ഇസ്രയേൽ സ്വദേശി യായ വാൽഫർ സാധനം വാങ്ങാൻ എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീർ സ്വദേശികളും ചേർന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോൾ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.

വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട്ഇ വർ മൊബൈലിൽ ഹീബ്രു ഭാഷയിൽ സംസാരിച്ചു. ഇത് കേട്ട കടയിൽ ഉണ്ടായിരുന്ന ഉടമകളിൽ ഒരാളായ അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു. ഇസ്രായേൽ സ്വദേശി ആണെന്ന് പറഞ്ഞതോടെ നിങ്ങൾക്ക് ഇവിടെ നിന്നും സാധനങ്ങൾ തരില്ലെന്ന് പറയുകയും കടയിൽ നിന്ന്ഒ ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു . 

ഭയന്ന് പോയ സഞ്ചാരി വേഗം പുറത്തിറങ്ങി ഭർത്താവിനെയും ടാക്സി ഡ്രൈവറെയും വിളിച്ചു. ഇവരെതി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ റാത്തർ മാപ്പ് പറഞ്ഞു. തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാൽ പരാതി ഇല്ലെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.

വിദേശികൾക്ക് അപമാനം നേരിട്ട സംഭവം ആയതിനാൽ കാശ്മീർ സ്വദേശികളായ രണ്ടു പേരെയും കടയിൽ നിന്നും ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ് ഒഴിവാക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താൽക്കാലത്തേക്ക് അടച്ചിട്ടു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങൾ ശേകരിച്ചിട്ടുണ്ട്.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories