Share this Article
രണ്ടര വയസ്സുകാരന്റെ മരുന്നിന് വേണ്ടത് 15 കോടി; അഥർവിനായി കൈകോർക്കാം; സുമനസുകളുടെ സഹായം തേടുന്നു
വെബ് ടീം
posted on 18-11-2024
1 min read
ADHARV

കൊച്ചി: സ്‌പൈനൽ മസ്കുലാർ അട്രോഫി(SMA)എന്ന അപൂർവ്വ രോഗം ബാധിച്ച ചെറായി  സ്വദേശിയായ രണ്ടര വയസ്സുകാരൻ അഥർവ്വിനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസുകളുടെ സഹായം തേടുന്നു. ചികിത്സയിൽ കഴിയുന്ന പൊന്നാത്ത് നികത്ത് വീട്ടിൽ അഥർവ്വിന്റെ മരുന്നിന് തന്നെ വില 15 കോടി രൂപയോളം ആണ്. ഓട്ടോ ഓടി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന പിതാവ് സജിത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക.

വിവാഹം കഴിഞ്ഞ് ആറു വർഷത്തിന് ശേഷമാണ് സജിത്തിനും നയനയ്ക്കും ഇടയിലേക്ക് സന്തോഷമായി  അഥർവ് എത്തുന്നത്. പൊന്നോമന ഉണ്ടായി ചിരിയും കളിയും ആയി പോയ ദിവസങ്ങൾക്ക് ശേഷം കുസൃതി കാട്ടി ഓടി നടക്കേണ്ട കുഞ്ഞിക്കാലുകൾക്ക് അതിനു കഴിയില്ലെന്ന്  ഒരു വയസു കഴിഞ്ഞാണ് മനസിലാക്കുന്നത്.

മൂന്നു മാസത്തിലൊരിക്കൽ തിരുവനന്തപുരം SAT ആശുപത്രിയിൽ  അഥർവിനു ചെക്ക് അപ് ഉണ്ട്. മാസം ആറര ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് വേണം.

എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിന് കീഴിൽ ഒരു ജനകീയ സമിതി രൂപീകരിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെട്ട ഒരു ജോയിൻറ് അക്കൗണ്ട് ഇതിനുവേണ്ടി രൂപീകരിച്ചിട്ടുണ്ട്.

അഥർവ്വിന് എണീറ്റ് ഇരിക്കാൻ, ഒന്നു നടക്കാൻ നമ്മുക്ക് കൈ കോർക്കാം.

Sajith P B

Account Number : 10070100196188

IFSC : FDRL0001007

MICR : 682049030

Branch: Edavanakad

അന്വേഷണങ്ങൾക്ക് : 8139019472

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories