ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു. ഇടവേള ബാബുവിനെതിരായി ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി വന്ന പശ്ചാത്തലത്തിൽ പദവിയിൽ നിന്ന് നീക്കണമെന്ന് പരാതി വന്നിരുന്നു.പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് വൈകുന്നേരം ഇടവേള ബാബു പദവിയിൽ നിന്ന് സ്വയം ഒഴിവായ കാര്യം നഗരസഭയെ അറിയിച്ചത്.
നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെതിരേ കേസെടുത്തിരുന്നു. എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.