Share this Article
ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെ അപകടം; ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതിതൂണിലിടിച്ച് 20കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 10-12-2024
1 min read
nithya

കോട്ടയം:  ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് യുവതി മരിച്ചു.ആർപ്പൂക്കര വില്ലൂന്നിയിലാണ് സംഭവം. വില്ലുന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്ന സംഭവം. ജിമ്മിൽ നിന്നും ബൈക്ക് ഓടിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട ശേഷം ആദ്യം വൈദ്യുതി തൂണിൽ ഇടിക്കുകയും ക്രാഷ് ബാരിയറിൽ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ നിത്യയെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories