Share this Article
നീലേശ്വരം വെടിക്കെട്ട് അപകടം; വീരർകാവ് ദേവസത്തിന്റെ ധനസഹായം കൈമാറി
Relief Fund Established for Nileshwaram Blast Victims

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള വീരർകാവ് ദേവസത്തിന്റെ ധനസഹായം കൈമാറി.തൃക്കരിപ്പൂർ എം.എൽ.എ . എം. രാജഗോപാൽ, റിലീഫ് കമ്മറ്റി ഭാരവാഹികളോടൊപ്പം  ചെക്കുകൾ  കൈമാറി.

അഞ്ഞൂറ്റമ്പലത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് വെടിക്കെട്ടിനിടെ സംഭവിച്ച അപകടത്തിൽ മരിച്ച ചോയങ്കോട് പ്രദേശത്തുള്ള ബിജു, സന്ദീപ്, രതീഷ്, രജിത്ത് എന്നിവരുടെയും ഓർക്കുളത്തെ ഷിബിൻ രാജിൻ്റെയും  നീലേശ്വരത്തെ പി സി പത്മനാഭൻ്റെയും ആശ്രിതരായ കുടുംബാംഗങ്ങൾക്ക് അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസത്തിന്റെ റിലീഫ് കമ്മിറ്റിയുടെ ധനസഹായം 5 ലക്ഷം രൂപ വീതം വിതരണം ചെയ്തത്. 

തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാൽ റിലീഫ് കമ്മറ്റി ഭാരവാഹികളോടൊപ്പം മരണപ്പെട്ടവരുടെ വീടുകളിൽ ചെന്ന് ചെക്കുകൾ ബന്ധുക്കൾക്ക് കൈമാറി.

നീലേശ്വരം നഗരസഭ ചെയർപേഴ്സൺ  ശാന്ത ടി.വി,കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടി കെ രവി,  ബിജെപി മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണൻ തുടങ്ങി പ്രമുഖർ സന്നിഹിതരായിരുന്നു. നീലേശ്വരത്തെ പിസി പത്മനാഭന്റെ കുടുംബത്തിന് നൽകിയ ധനസഹായത്തുക സംഭാവനയായി തിരികെ നൽകി.

കഴിഞ്ഞ മാസമാണ് നീലേശ്വരം വീരൻകാവ് ക്ഷേത്രത്തിൽ തെയ്യത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് വൻ അപകടം ഉണ്ടായത്. അപകടത്തിൽ  154 പേർക്ക്  പരിക്കേൽക്കുകയും  ആറു പേർ മരിക്കുകയും  ചെയ്തു. ഇരുപതോളം പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories