ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തുന്ന മാളികപ്പുറങ്ങള്‍, മുതിര്‍ന്നവര്‍ കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി. വലിയ നടപ്പന്തലിലും ശ്രീകോവിലില്‍ ദര്‍ശനത്തിനുമാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയത്.
മല ചവിട്ടി ദര്‍ശനത്തിന് കാത്തുനില്‍ക്കുന്ന മുതിര്‍ന്നവര്‍, കുട്ടികള്‍ ,മാളികപ്പുറങ്ങള്‍ എന്നിവര്‍ക്കായി വലിയ നടപ്പന്തല്‍ പതിനെട്ടാംപടി തിരിമുറ്റം എന്നിവിടങ്ങളിലാണ് പ്രത്യേക ക്യൂ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വലിയ നടപ്പന്തലില്‍ ഒരു പ്രത്യേക ക്യൂ തന്നെ ഒഴിച്ചിട്ടിട്ടുണ്ട് . കുട്ടികളുമായി എത്തുന്ന മുതിര്‍ന്നവര്‍ക്ക് പടികയറി മുകളില്‍ എത്തിയാല്‍ നേരിട്ട് ശ്രീകോവിനു മുന്നിലെത്തി ദര്‍ശനം നടത്താന്‍ കഴിയും .ഫ്‌ലൈ ഓവറില്‍ ദര്‍ശനത്തിനുവേണ്ടി കാത്തു നില്‍ക്കേണ്ടി വരില്ല നേരിട്ടുള്ള ദര്‍ശനത്തിന് കുട്ടികള്‍ക്കൊപ്പം ഒരു മുതിര്‍ന്ന ആളിനും മാത്രമായിരിക്കും അവസരം ലഭിക്കുക .
ചോറൂണിന് ഉള്‍പ്പെടെ നിരവധി പേര്‍ കുട്ടികളുമായി എത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക ക്യൂ സംവിധാനം ശബരിമല സന്നിധാനത്ത് ഒരുക്കിയത്. മുതിര്‍ന്നവര്‍ക്കും മാളികപ്പുറങ്ങള്‍ക്കും വലിയ നടപ്പന്തലിലും തിരുമുറ്റത്തും വിശ്രമിക്കാന്‍ ആവശ്യമായ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പടി കയറുന്ന സമയത്ത് കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്.