Share this Article
തൃശ്ശൂര്‍ മാളയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

A young man was found dead in a well in Thrissur Mala

തൃശൂര്‍ മാളയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. പുത്തന്‍ചിറ കുന്നത്തേരി സ്വദേശി 25 വയസ്സുള്ള അമലിനെയാണ്  വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മാള പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടയിലാണ്  കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.മാള അഗ്‌നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു.മാള പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories