Share this Article
image
കാര്‍ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു, ഓട്ടോ വീണത് തോട്ടില്‍; ഞെട്ടിക്കുന്ന അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
വെബ് ടീം
posted on 20-10-2024
1 min read
car auto collision

പാലാ പൊൻകുന്നം റോഡിൽ എലിക്കുളത്ത് കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീർഥാടകരുടെ കാറാണ്  ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചത്. ഓട്ടോ  തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

ഓട്ടോയിലുണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശി (64), ജിഷ്ണു (29) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories