കാസർഗോഡ് ,പെരിയ ഇരട്ടക്കൊല കേസിൽ ജഡ്ജിയുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് ഹൈക്കോടതി. രജിസ്ട്രാറോഡ് റിപ്പോർട്ട് തേടി. തീരുമാനപ്രകാരം മെയ് 18ന് പുതിയ ജഡ്ജി ചുമതല ഏൽക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലാണ് കോടതിയുടെ ഇടപെടൽ. വിസ്താരം നടത്തിയ അഡിഷണൽ ജില്ലാ ജഡ്ജി കെ കമാനീസ്ന്റെ സ്ഥലം മാറ്റത്തിലാണ് വിശദീകരണം തേടിയത്.
18നാണ് പുതുതായി നിയമനം ലഭിച്ച ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേൽക്കേണ്ടത്.വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസിന്റെ ബാക്കി നടപടികൾ കൂടി തീർക്കാൻ ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്.
ക്രിമിനൽ നടപടിചട്ടം 313 പ്രകാരം പ്രതികളെ കോടതി ചോദ്യം ചെയ്യുന്ന നടപടിയും തുടർന്ന് ഇരു ഭാഗത്തിന്റെ വാദങ്ങളുമാണ് അവശേഷിക്കുന്നത് ഇതിനായി 700 ഓളം ചോദ്യങ്ങൾ തയ്യാറാക്കിയതാണ് സൂചന. കേസ് 14 മാസം നടത്തിയ ജഡ്ജി തന്നെ കേസിൽ വിധി പറയുന്നത് വഴി നടപടികൾ വേഗത്തിൽ നടത്താൻ കഴിയുമെന്നാണ് സിബിഐ കരുതുന്നത്.
അല്ലാത്തപക്ഷം വിസ്താരം ഒഴികെയുള്ള എല്ലാ നടപടികളും പുതിയ ജഡ്ജിയുടെ മുമ്പിൽ ആവർത്തിക്കേണ്ടതുണ്ട്. കേസിലെ പ്രധാന സാക്ഷികൾ ഉൾപ്പെടെ 160 പേരുടെ ഇതിനോടകം പൂർത്തിയായിട്ടുള്ളത്. 2019 ഫെബ്രുവരി 17ന് രാത്രിയിലാണ് യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് കൊല്ലപ്പെട്ടത് സിപിഎം നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.