Share this Article
'നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് സംശയം'; കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് കെ കെ രമ
വെബ് ടീം
posted on 24-10-2024
1 min read
KK REMA

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന് ആര്‍എംപി നേതാവ് കെ.കെ രമ എംഎല്‍എ. കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണ് നവീന്‍ ബാബുവിന്റെ മരണമെന്നും പിന്നില്‍ വലിയ ആലോചന നടന്നിട്ടുണ്ടെന്നും കെ കെ രമ ആരോപിച്ചു.

നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ചു കണ്ടെത്തണം. അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇതു സാധിക്കുകയുള്ളൂ. ആ ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും കെകെ രമ പറഞ്ഞു.

'ഏറ്റവും നല്ല ഉദ്യോഗസ്ഥനാണെന്ന് ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഒരാള്‍ക്കെതിരെയാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിക്കുന്നത്. അതു തന്നെ ദുരൂഹമാണ്. ഇത് വളരെ കൃത്യമായ പ്ലാനിങ്ങാണ് ഇതിനു പിന്നിലുള്ളത്. വലിയ ആലോചന ഇതിനകത്ത് നടന്നിട്ടുണ്ട്. കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. ദുരൂഹമാണ്. കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാ തെളിവുകളിലേക്കും നയിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ചു കണ്ടെത്തണം. അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇതു സാധിക്കുകയുള്ളൂ. ആ ഏജന്‍സിക്ക് അന്വേഷണം കൈമാറണം'കെ.കെ രമ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories