Share this Article
സിനിമ മൊബൈലില്‍ പകര്‍ത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയില്‍
Tamil Nadu Madura gang arrested for copying movie on mobile and spreading fake version

തീയേറ്ററിലിരുന്ന് സിനിമ മൊബൈലിൽ പകർത്തി  വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ. മധുര സ്വദേശി സ്റ്റീഫനെയാണ്എറണാകുളം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരം aries തീയേറ്ററിൽ വെച്ചു തമിഴ് ചിത്രം Rayan മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിൽ ആണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പോലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത്  ഇയാൾ തന്നെയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്. അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. പിന്നാലെ തീയറ്ററു ഉടമകൾ  സൈബർ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്റ്റീഫനൊപ്പം മറ്റൊരാളെ കൂടി കസ്റ്റഡിയിൽ എത്തിട്ടുണ്ട്. മധുരകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  വൻ റാക്കറ്റിന്റെ ഭാഗമാണ് സ്റ്റീഫൻ എന്നും പോലീസ് വിലയിരുത്തുന്നു.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories