ഇരിങ്ങാലക്കുട കരുവന്നൂര്‍ ചെറിയപാലത്ത് റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു. ദിവസങ്ങള്‍ക്ക് മുൻപാണ് ചെറിയപാലത്തില്‍ ഓട്ടോറിക്ഷകളെ മറികടന്ന് എത്തിയ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചത് .
അപകടത്തെ തുടർന്ന് നാട്ടുക്കാരുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സമിതി എന്ന പേരില്‍ ജനകീയ കൂട്ടായ്മ്മ രൂപികരിക്കുകയും ബസുകളുടെ അമിത വേഗതയ്‌ക്കെതിരെ ജനകീയ വിചാരണ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിന്റെ നിര്‍ദേശ പ്രകാരം ചെറിയപാലത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കിയത്.
ബസ് സ്‌റ്റോപ്പിലേയ്ക്ക് 20 മീറ്റര്‍ ദൂരം മാത്രം ഉള്ളപ്പോഴാണ് സ്വകാര്യ ബസ് ഓവര്‍ടേക്കിംങ്ങ് നടത്തി അപകടം സൃഷ്ട്രിച്ചത് എന്നും ഇനിയും അത്തരം ഓവര്‍ടേക്കിംങ്ങ് ചെറിയപാലം പരിസരത്ത് ഉണ്ടാകരുത് എന്ന ചിന്തയിലാണ് ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതരുടെ അടുത്ത് ഉന്നയിച്ചതെന്നും ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് അക്ബര്‍ അലി,സെക്രട്ടറി ജലീല്‍ വി കെ എന്നിവര്‍ പറഞ്ഞു.