Share this Article
പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു
വെബ് ടീം
posted on 27-06-2024
1 min read
youth-commits-suicide-by-slitting-his-throat

കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

തന്‍റെ തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകാകയായിരുന്നു. അഭിഷേകിന്‍റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. അദ്ദേഹം ഉപയോഗിക്കുന്ന വാളുപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. ഇയാൾ വാളെടുക്കുന്നത് കണ്ട അമ്മ ഭർത്താവിനെ വിളിക്കാനായി പുറത്തേക്ക് പോയപ്പോഴേക്കും അഭിലാഷ് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അവിവാഹിതനായ ഇയാൾ കൂലിപ്പണിക്കാരനാണ്. സ്ഥിരം മദ്യപാനിയാണെന്നും പറയപ്പെടുന്നു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories