Share this Article
പെരുമ്പാവൂരില്‍ മത്സരയോട്ടം നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
The Motor Vehicle Department has taken action against the buses that ran the race in Perumbavoor

എറണാകുളം പെരുമ്പാവൂരില്‍ മത്സരയോട്ടം നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മത്സരയോട്ടം നടത്തിയ അജുവ ബസ്സിനോട് സര്‍വീസ് നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്യും.

ഇന്നലെയാണ് കുറുപ്പംപടിക്ക് സമീപം രണ്ട് ബസ്സുകള്‍ ഒരേ സമയം ചരക്ക് ലോറിയെ മറികടക്കാന്‍ ശ്രമിച്ചത്. സല്‍മാന്‍, അജുവ എന്നീ ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. എതിരെ വന്ന കാര്‍ യാത്രക്കാരായ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിടയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും മത്സരയോട്ടത്തിന് അജുവ ബസ്സിനെതിരെ കേസെടുത്തിരുന്നു.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories