Share this Article
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞ് കയറി അപകടം
The car lost control and rammed into the business premises

ഇടുക്കി അടിമാലി ടൗണില്‍ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാഞ്ഞ് കയറി അപകടം.അപകടത്തില്‍ വ്യാപാരശാലയുടെ വരാന്തയില്‍ നിന്നിരുന്ന ആള്‍ക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിനോദസഞ്ചാരികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്.തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് ഇവര്‍ തിരികെ മടങ്ങവെയാണ് അപകടം സംഭവിച്ചത്.അപ്‌സരകുന്ന് വഴി അടിമാലി ടൗണിലേക്കെത്തുന്ന എളുപ്പവഴിയിലൂടെയായിരുന്നു വിനോദ സഞ്ചാരികള്‍ എത്തിയത്.

കൊടും ഇറക്കമിറങ്ങി ടൗണ്‍ ഭാഗത്തേക്കെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ റോഡിലൂടെയെത്തി വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞ് കയറി. കടമുറിയുടെ ഷട്ടര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ വരാന്തയില്‍ നിന്നിരുന്ന ആള്‍ക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്ക് സംഭവിച്ചു.

വാഹനത്തില്‍ കുട്ടികളടക്കം 6 പേര്‍ ഉണ്ടായിരുന്നു.ഇതില്‍ വരാന്തയില്‍ നിന്നിരുന്ന ഗുരുതരമായി പരിക്കേറ്റയാളെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ത ചികിത്സക്കായി കൊണ്ടുപോയി.അടിമാലി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.ഏറെ ദൂരം കൊടും ഇറക്കമിറങ്ങി വന്നതാകാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories