കോഴിക്കോട് പന്നിയങ്കരയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം. കണ്ണഞ്ചേരി സ്വദേശി കാർത്തികേയനാണ് മർദ്ദനമേറ്റത്. പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടംഗസംഘം കാർത്തികെയനെ മർദ്ദിക്കുകയായിരുന്നു.സംഭവത്തിൽ പന്നിയങ്കര പോലീസ് കേസെടുത്തു.